Monday, April 29, 2024
indiakeralaNews

ആദ്യ ട്രെയിന്‍; കൊച്ചുവേളി – ബെംഗളൂരു

ഹരിപ്പാട് ന്മ ഹരിപ്പാട് – അമ്പലപ്പുഴ പഴയ റെയില്‍വേ ലൈന്‍ നവീകരിച്ചതിലൂടെയുള്ള ആദ്യ ട്രെയിന്‍ ഇന്നലെ ഓടി. വൈകിട്ട് 6.55ന് കൊച്ചുവേളിബെംഗളൂരു ട്രെയിനാണ് ഹരിപ്പാട്ടു നിന്ന് അമ്പലപ്പുഴ വരെ ആദ്യമായി കടന്നുപോയത്. ഇന്നലെ ഉച്ചയോടെ ലൈനിലെ സിഗ്‌നല്‍ സംവിധാനങ്ങളും ഹരിപ്പാട്, അമ്പലപ്പുഴ സ്റ്റേഷനുകളിലെ പാനല്‍ പരിശോധനകളും പൂര്‍ത്തിയാക്കി.അടിപ്പാതകളുടെ നിര്‍മാണവും വിലയിരുത്തി. കഴിഞ്ഞ ദിവസം പഴയ ലൈനിലെ സ്പീഡ് റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു നിര്‍ത്തിവച്ച കരുവാറ്റ കുറ്റിത്തറ ഭാഗത്തെ അടിപ്പാത നിര്‍മാണം തിരഞ്ഞെടുപ്പിനു ശേഷം കലക്ടറുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു.ഡിആര്‍എം ആര്‍.മുകുന്ദ്, ചീഫ് എന്‍ജിനീയര്‍ ഷാജി സക്കറിയ, ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷാജി റോയി, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം എന്‍ജിനും ഒരു ബോഗിയും മാത്രമുള്ള ഇന്‍സ്‌പെക്ഷന്‍ കാര്‍ ലൈനുകളിലൂടെ ഓടിച്ച് പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കൊച്ചുവേളിബെംഗളൂരു ട്രെയിന്‍ കടത്തിവിട്ടത്.