Friday, May 3, 2024
keralaNewspolitics

രാഹുലിന്റെ പേരിനൊപ്പം ഗാന്ധി ചേര്‍ത്ത് വിളിക്കാനാവില്ല; പിവി അന്‍വര്‍

കണ്ണൂര്‍: രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന ഇടത് എംഎല്‍എ പി.വി അന്‍വറിന്റെ, രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശം വിവാദമാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും പി.വി അന്‍വര്‍ പറഞ്ഞു.  എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാം കിട പൗരനായി രാഹുല്‍ ഗാന്ധി മാറിയെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുല്‍ എന്ന് മാത്രമെ വിളിക്കുകയുള്ളുവെന്നും പിവി അന്‍വര്‍ പറഞ്ഞു. നെഹ്‌റു കുടുംബത്തിന്റെ പൈതൃകത്തില്‍ പിറന്ന ഒരാള്‍ക്ക് അങ്ങനെ പറയാന്‍ കഴിയുമോ. രാഹുല്‍ ഗാന്ധിയുടെ ഡിന്‍എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് താനെന്നും പിവി അന്‍വര്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.