Friday, May 3, 2024
keralaNews

ലോക്സഭാ തെരഞ്ഞെടുപ്പ്: നാളെ മുതല്‍ ഡ്രൈ ഡേ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ നാളെ മുതല്‍ മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. നാളെ വൈകിട്ട് 6 മണിമുതല്‍ പോളിംഗ് ദിവസമായ 26ന് വൈകിട്ട് ആറ് വരെയാണ് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുന്നത്. റീ പോളിംഗ് നടക്കുന്ന ഇടങ്ങളിലും മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ നാലിനും മദ്യവില്‍പ്പനശാലകള്‍ അടച്ചിടും.