Friday, May 3, 2024
keralaNewsObituary

ഭര്‍ത്താവ് ഭാര്യയെ ഷോളുപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു

തൃശൂര്‍: ചാലക്കുടിയില്‍ മേലൂര്‍ പൂലാനിയില്‍ ഭര്‍ത്താവ് ഭാര്യയെ ഷോള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. കാട്ടുവിള പുത്തന്‍വീട്ടീല്‍ ലിജയാണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഭര്‍ത്താവ് പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം. കുടുംബ വഴക്കാണ് കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന.