Thursday, May 2, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം ; കണമലയിലെ അപകടം ഒഴിവാക്കാന്‍ തുരങ്ക പാത നിര്‍മ്മിക്കണം

എരുമേലി: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന പാതയായ എരുമേലി – കണമല അട്ടിവളവ് പ്രദേശത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി തുരങ്ക പാത നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് നിവേദനം നല്‍കി.  നിര്‍ദിഷ്ട ഭരണിക്കാവ് – മുണ്ടക്കയം183മ ദേശീയപാത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണമലയില്‍ നിന്നും ആരംഭിച്ച പാണപിലാവ് അടിമാലിയില്‍ അവസാനിക്കുന്ന കുതിരാന്‍ മോഡല്‍ തുരങ്ക പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കന്‍ എംപിക്ക് നിവേദനം നല്‍കിയത്. നിരവധി അപകടങ്ങള്‍ മൂലം മുപ്പതില്‍പരം ആള്‍ക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയും നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും തന്നെയില്ല.ബദല്‍ ആയി ഉപയോഗിക്കാവുന്ന റോഡുകളും അപകട സാധ്യത ഉള്ളതിനാല്‍ തുരങ്ക പാത മാത്രമേ ശാശ്വതമായിട്ടുള്ളൂ എന്നും തുരങ്കപാതയുടെ പ്രസക്തി വലുതാണെന്നും പ്രകാശ് പുളിക്കന്‍ പറഞ്ഞു.