Saturday, May 4, 2024
indiaNews

രാജസ്ഥാനില്‍ അമ്മയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി പെട്ടിയിലടച്ച് പതിനേഴുകാരന്‍

ജയ്പൂര്‍ : രാജസ്ഥാനില്‍ സ്വന്തം അമ്മയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി പെട്ടിയിലടച്ച് പതിനേഴുകാരന്‍. ഝാലാവാഡ് ജില്ലയിലെ ഭവാനിമണ്ഡിയിലാണ് സംഭവം. തന്റെ പതിനേഴാം പിറന്നാള്‍ കൂട്ടുകാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കാന്‍ അമ്മ പണം നല്കാന്‍ വിസമ്മതിച്ചപ്പോള്‍, ഇയാള്‍ വീട്ടിലെ ആട്ടിന്‍കുട്ടിയെ രഹസ്യമായി വിറ്റിരുന്നു. ഇത് കണ്ടെത്തിയ അമ്മ വഴക്കുപറഞ്ഞതും, തല്ലിയതുമാണ് കൊലപാതകത്തിനുള്ള പ്രകോപനം. വീട്ടിനുള്ളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ പെട്ടിക്കുള്ളില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ പിതാവാണ് പൊലീസില്‍ പരാതിപ്പെട്ടത്.സംഭവത്തില്‍ കേസെടുത്ത പോലീസ് യുവാവിനെ അറസ്റ്റുചെയ്തു.