Thursday, May 9, 2024
keralaNews

കണമലയില്‍ പകല്‍വീട് ഉദ്ഘാടനം

കണമല: കണമല സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പകല്‍വീടിന്റെ ഉദ്ഘാടനവും ഫാര്‍മേഴ്സ് ക്ലബ്ബുകളുടെ വാര്‍ഷികവും അത്തപ്പൂക്കള മത്സരവും അഞ്ചിന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.എ. ചാക്കോയുടെ അധ്യക്ഷത വഹിക്കും. നവജീവന്‍ ട്രസ്റ്റ് ഡയറക്ടര്‍ പി.യു. തോമസ് ഉദ്ഘാടനം നിര്‍വഹിക്കും.എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജുകുട്ടി മുഖ്യപ്രഭാഷണം നടത്തും.പകല്‍വീട് അവതരണം ബോര്‍ഡ് മെമ്പര്‍ അഡ്വ. ബിനോയ് ജോസഫും ഫാര്‍മേഴ്സ് ക്ലബ്ബ് വാര്‍ഷിക റിപ്പോര്‍ട്ട് ബോര്‍ഡ് മെമ്പര്‍ ജെസി ജോസും അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം  ശുഭേഷ് സുധാകരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ്, വാര്‍ഡ് മെമ്പര്‍ മറിയാമ്മ ജോസഫ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഷെമീര്‍ വി. മുഹമ്മദ്, ഡോ.ടി.എല്‍. മാത്യു, ഉണ്ണിമിശിഹാ പള്ളി വികാരി ഫാ. എബ്രഹാം തൊമ്മിക്കാട്ടില്‍, എസ്എന്‍ഡിപി ശാഖ പ്രസിഡന്റ് മോഹനന്‍ കെ.പി., എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ടി.എസ്. ശിവകുമാര്‍, ഹിദായത്തുല്‍ ഇസ്ലാം ജമാഅത്ത് ചീഫ് അസൈനാര്‍ മൗലവി മന്നാനി, ഊരുകൂട്ടം മൂപ്പന്‍ ഗോപി, ബോര്‍ഡ് മെംബര്‍മാരായ എ.ജെ. ചാക്കോ, ടി.ഐ. വര്‍ഗീസ്, തോമസ് ജോസഫ്, ആര്‍. ധര്‍മകീര്‍ത്തി, എം.എം. തമ്പി, റൂബി ബിനു, ജോയ്സി സണ്ണി, സ്റ്റാഫ് സെക്രട്ടറി ബിനീഷ് പി. ബാബു എന്നിവര്‍ പ്രസംഗിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് സിബി സെബാസ്റ്റ്യന്‍ സ്വാഗതവും സെക്രട്ടറി താരാ ബിനോ നന്ദിയും പറയും. ഉച്ചയ്ക്ക് 12 മുതല്‍ ബാങ്ക് പരിധിയില്‍ വരുന്ന കുടുംബശ്രീകള്‍ക്കായി അത്തപ്പൂക്കള മത്സരം നടത്തപ്പെടും. വിജയികള്‍ക്ക് യഥാക്രമം 3001, 2001, 1001 രൂപ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഫാര്‍മേഴ്സ് ക്ലബ്ബുകളുടെ വാര്‍ഷികവും ഇതോടനുബന്ധിച്ച് നടക്കും.