Saturday, May 4, 2024
keralaNews

രക്തദാനത്തില്‍ പങ്കെടുത്ത് മാതൃകയായി ഒരു കുടുംബം.

രക്തദാനം മഹാദാനമായി കണക്കാക്കി അതില്‍ പങ്കെടുത്ത എരുമേലിയിലെ ഒരു കുടുംബം മാതൃകയാകുന്നു.എരുമേലി ചെമ്പകത്തുങ്കല്‍ ജോസ് മോനും- ഭാര്യ ഡോ.ശാലിനി ജോസും ജനകീയ രക്തദാനസേന കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ സംഘടിപ്പിച്ചിരിക്കുന്ന മാരത്തോണ്‍ രക്തദാന ക്യാമ്പില്‍ എത്തി രക്തം നല്‍കി.ഓരോ മൂന്നുമാസം കൂടുമ്പോഴും കുടുംബമായെത്തി എവിടെയാണെങ്കിലും ബ്ലഡ് ദാനം നല്‍കുകയും കോര്‍ഡിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുകയും ചെയ്യുന്ന ജനകീയ രക്തദാന സേനയുടെ ജില്ല കോഡിനേറ്റര്‍ കൂടിയായ ജോസും കുടുംബവും ഇന്ന് മാതൃയായിരിക്കുകയാണ്.ടൗണിലെ വ്യാപരി കൂടിയായ ജോസ് മോന്‍ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ എരുമേലി യൂണിറ്റ് ട്രഷറര്‍ കൂടിയാണ്.