Friday, May 3, 2024
keralaNews

രാജമലയില്‍ വനംവകുപ്പ് കെണിവെച്ച് കടുവയെ കുടുക്കി

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഇറങ്ങിയ കടുവയെ വനംവകുപ്പ് കെണിവെച്ച് കെണിയില്‍ കുടുങ്ങി. നെയ്മക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നെയമക്കാട് നാലിടങ്ങളില്‍ കടുവയ്ക്കായി കൂടുവെച്ചിരുന്നു. നൂറില്‍ അധികം വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രദേശത്ത് ക്യാമ്പ് ചെയ്ത് വന്നിരുന്നത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി തൊഴുത്തില്‍ കെട്ടിയിരിട്ടിരിക്കുന്ന മൃഗങ്ങളെ കൂട്ടമായി കടിച്ചു കൊല്ലുന്നത് മൂന്നാറില്‍ ഇതാദ്യമായിരുന്നു. നെയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ രണ്ടു ദിവസത്തിനിടെ 13 പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ പത്തെണ്ണം ചത്തു.