Thursday, May 16, 2024
indiaNewsObituary

ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ 10 പേര്‍ മരിച്ചു

ദില്ലി: ഉത്തരാഖണ്ഡിലെ ദ്രൗപതിദണ്ഡയില്‍ പര്‍വതാരോഹണ പരിശീലനത്തിന് പോയ സംഘത്തിലുണ്ടായിരുന്ന 10 പേര്‍ ഹിമപാതത്തില്‍ മരിച്ചു. നാല് പേരുടെ മൃതദേഹം പുറത്തെടുത്തു. എട്ട് പേരെ രക്ഷപ്പെടുത്തിയെന്ന് ഐടിബിപി വ്യക്തമാക്കി. രാവിലെ 8.45 നാണ് അപകടമുണ്ടായത്. പര്‍വതാരോഹണ പരിശീലനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.  41 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് മൗണ്ടനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ പറഞ്ഞു. 34 വിദ്യാര്‍ത്ഥികളും ഏഴ് അധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നവര്‍. ഉത്തരാഖണ്ഡിലെ അപകടത്തില്‍ അതീവ ദുഖമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. അധികൃതരുമായി സംസാരിച്ചെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയെന്നും അമിത് ഷാ പറഞ്ഞു. അപകടം ഉണ്ടായ മേഖലയില്‍ കനത്ത മഞ്ഞ് വീഴ്ച്ച തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. വ്യോമസേനാ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് എസ്ഡിആര്‍എഫ് കമാന്‍ഡന്റ് മണികാന്ത് മിശ്ര പറഞ്ഞു.

ഉത്തരാഖണ്ഡില്‍ അമ്പതോളം യാത്രക്കാരുമായി പോയ ബസ് മലയടിവാരത്തിലേക്ക് മറിഞ്ഞു

ഉത്തരാഖണ്ഡ് : അമ്പതോളം യാത്രക്കാരുമായി പോയ ബസ് മലയടിവാരത്തിലേക്ക്് മറിഞ്ഞു. ഹരിദ്വാര്‍ ജില്ലയിലെ ലാല്‍ദാംഗില്‍ നിന്ന് പൗരി ജില്ലയിലെ ബിര്‍ഖയിലേക്ക് പോവുകയായിരുന്ന വിവാഹ പാര്‍ട്ടി സഞ്ചരിച്ച ബസാണ്് അപകടത്തില്‍പ്പെട്ടത്. 500 മീറ്റര്‍ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.ഉത്തരാഖണ്ഡിലെ കോട്ദ്വാറിലാണ് അപകടം നടന്നത്.                                                                                അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരെയും സംബന്ധിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്ത് വന്നിട്ടില്ല. നാട്ടുകാരും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.അപകടസ്ഥലത്ത് ധുമാംകോട്ട് പോലീസ് ഉദ്യോഗസ്ഥര്‍ എത്തി രക്ഷാപ്രവര്‍ത്തനം വിലയിരുത്തി. ഒപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രത്തിലെത്തി വേണ്ട നിര്‍ദ്ദേശങ്ങള്‍ കൈമാറി. കുറച്ച് നാള്‍ മുന്‍പാണ് സമാനമായ മറ്റൊരു അപകടം ഉത്തരകാശിയില്‍ നടന്നത്. 250 മീറ്റര്‍ ആഴമുള്ള തോട്ടിലേക്ക് ബസ് മറിഞ്ഞ് മദ്ധ്യപ്രദേശിലെ പന്ന ജില്ലയില്‍ നിന്നുള്ള 25 പേര്‍ മരിച്ചിരുന്നു.യമുനോത്രി ധാമിലേക്ക് തീര്‍ഥാടകരുമായി പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിരുന്നു.