Monday, May 6, 2024
keralaNews

രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; പോളിങ്, 75% കടന്നു

ആവേശകരമായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം അവസാനിച്ചു. പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് തുടരുകയാണ്. 5 ജില്ലകളിലുമായി ഇതുവരെ 75.75% പോളിങ്. കോട്ടയം – 73.55, എറണാകുളം- 76.48, തൃശൂര്‍ – 74.32, പാലക്കാട്- 77.22, വയനാട് – 78.97 എന്നിങ്ങനെയാണു ജില്ലകളിലെ പോളിങ് നിരക്ക്. കൊച്ചി കോര്‍പ്പറേഷനില്‍ 60.02, തൃശൂര്‍ കോര്‍പ്പറേഷനില്‍ 61.19 ശതമാനം വീതവും വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പോളിങ് കൂടുന്നതിന്റെ ആവേശത്തിലാണു മുന്നണികള്‍. 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണു പുരോഗമിക്കുന്നത്.