Tuesday, May 21, 2024
keralaNewspolitics

പോപുലര്‍ ഫ്രണ്ട് ബന്ധം: എറണാകുളത്ത് പൊലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി: നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എറണാകുളത്ത് പൊലീസുകാരന് സസ്‌പെന്‍ഷന്‍. എറണാകുളം ജില്ലയിലെ കാലടി പോലീസ് സ്റ്റേഷനിലെ സിയാദിനെയാണ് സസ്‌പെന്റ് ചെയ്തത്. സിവില്‍ പൊലീസ് ഓഫീസറാണ് സിയാദ്. അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടത്തിയ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 49 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2390 ആയി. ഇതുവരെ 358 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

തിരുവനന്തപുരം സിറ്റി – 25, 70
തിരുവനന്തപുരം റൂറല്‍ – 25, 169
കൊല്ലം സിറ്റി – 27, 196
കൊല്ലം റൂറല്‍ – 15, 165
പത്തനംതിട്ട – 18, 143
ആലപ്പുഴ – 16, 125
കോട്ടയം – 27, 411
ഇടുക്കി – 4, 54
എറണാകുളം സിറ്റി – 8, 91
എറണാകുളം റൂറല്‍ – 17, 47
തൃശൂര്‍ സിറ്റി – 13, 23
തൃശൂര്‍ റൂറല്‍ – 27, 48
പാലക്കാട് – 7, 89
മലപ്പുറം – 34, 253
കോഴിക്കോട് സിറ്റി – 18, 93
കോഴിക്കോട് റൂറല്‍ – 29, 100
വയനാട് – 7, 116
കണ്ണൂര്‍ സിറ്റി – 26, 104
കണ്ണൂര്‍ റൂറല്‍ – 9, 31
കാസര്‍ഗോഡ് – 6, 62

പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ കെ സ് ഇ ബിയില്‍ നിന്നും പിരിച്ചുവിട്ടു

പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാമിനെ കെഎസ്ഇബിയില്‍ നിന്ന് പിരിച്ചുവിട്ടു.മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം.പിഎഫ്ഐ നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി.പിഎഫ്ഐയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും, സര്‍വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു.രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു.നിലവില്‍ സലാം എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു.