Wednesday, May 15, 2024
indiaNewspolitics

കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങ്: പിണറായിക്കും കെജ്രിവാളിനും ക്ഷണമില്ല ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്ക് ക്ഷണം

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാല്‍ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് പുറമെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് എന്നിവരെയും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കും.സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗ ശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജ്ഭവനിലേക്ക് പോയി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശ വാദം ഉന്നയിക്കും.സിദ്ധരാമയ്യയെ കര്‍ണ്ണാടക മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം ഇന്നാണ് പ്രഖ്യാപിച്ചത്. ഡികെ ശിവകുമാര്‍ സംസ്ഥാനത്തെ ഏക ഉപമുഖ്യമന്ത്രിയാകും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ ഡികെ ശിവകുമാര്‍ പിസിസി പ്രസിഡന്റായി തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. അങ്ങനെ നാല് ദിവസം നീണ്ടു നിന്ന അനിശ്ചിതത്വത്തിനും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും വിരാമമായി. മറ്റന്നാളാണ് സത്യപ്രതിജ്ഞ. രണ്ടരവര്‍ഷം വീതമുള്ള ടേം വ്യവസ്ഥയാണ് നിലവിലുള്ളത്. ഉപമുഖ്യമന്ത്രിപദത്തിന് പുറമെ ആഭ്യന്തരം, ഊര്‍ജ്ജം, ജലശക്തിയടക്കം നിര്‍ണ്ണായക വകുപ്പുകളും ഡികെ ശിവകുമാറിന് നല്‍കും എന്നാണ് വിവരം. എന്നാല്‍ ടേം വ്യവസ്ഥ അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം പരസ്യപ്പെടുത്തിയിട്ടില്ല. ദില്ലി കേന്ദ്രീകരിച്ച് നടന്ന നാടകീയത തീര്‍ന്ന് വീണ്ടും കര്‍ണാടകത്തിലേക്ക് തന്നെ രാഷ്ട്രീയ ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുകയാണ്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ക്ഷണമില്ല. പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺ​ഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പിണറായിയും കെജ്രിവാളും ക്ഷണമില്ലാത്തത് .