Monday, April 29, 2024
NewsObituary

യുവാവിനെ ഫുട്പാത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പന്തളം കുറുന്തോട്ടയം പാലത്തിന്റെ ഫുട്പാത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ മണ്ണാകടവ് സ്വദേശി അജി കെ.വി (45) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല. പന്തളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.