Tuesday, May 7, 2024
keralaNews

കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി വ്യാപനം രൂക്ഷം

ഡെങ്കിപ്പനി വ്യാപനം രൂക്ഷമായ കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കും. ഒരോ സംസ്ഥാനത്തെയും സാഹചര്യം വിലയിരുത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ കേന്ദ്ര സംഘം നല്‍കും. ഡല്‍ഹി, യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗബാധ രൂക്ഷം. 1,16,991 ഡെങ്കിപ്പനി കേസുകളാണ് ഒക്ടോബര്‍ 31 വരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 86 ശതമാനവും 15 സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയില്‍ 1537 കേസുകളും 6 മരണവും റിപ്പോര്‍ട്ട് ചെയ്തു.പരിശോധനയും പ്രതിരോധ നടപടികളും ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു.