Sunday, May 5, 2024
keralaNews

തലസ്ഥാന നഗരത്തിലെ റോഡുകളില്‍ അറ്റകുറ്റപ്പണി ഉടനെന്ന് മേയര്‍.

തിരുവനന്തപുരം തലസ്ഥാന നഗരത്തിലെ റോഡുകളില്‍ അറ്റകുറ്റപ്പണി ഉടനെന്ന് മേയര്‍. തകര്‍ന്ന റോഡുകളുടെ കണക്കും എസ്റ്റിമേറ്റും തയാറാക്കിയതായും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കുറച്ച് ദിവസം മഴ മാറിയാലുടന്‍ കരാറുകാര്‍ പണി തുടങ്ങുമെന്ന് അറിയിച്ചെന്നും മേയര്‍ പറഞ്ഞു.അട്ടക്കുളങ്ങരകിള്ളിപ്പാലം ബൈപാസ് റോഡ്, കുന്നുകുഴി റോഡ്, ഉള്ളൂര്‍ആക്കുളം റോഡ്, മുടവന്‍മുകള്‍ റോഡ് തുടങ്ങിയവയാണ് ഏറെ മോശം അവസ്ഥയിലുള്ളത്. റോഡിന്റെ പ്രാധാന്യം അനുസരിച്ച് അറ്റകുറ്റപ്പണിക്ക് മുന്‍ഗണന നല്‍കുമെന്നതാണ് കോര്‍പ്പറേഷന്റെ നിലപാട്. കോര്‍പ്പറേഷന്‍ റോഡുകളോടൊപ്പം പൊതുമരാമത്ത് റോഡുകളും നഗരത്തിലേറെയുണ്ട്.