Monday, April 29, 2024
keralaNews

യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. സുനീര്‍, സുല്‍ഫിര്‍ എന്നിവര്‍ ചേര്‍ന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തില്‍ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തില്‍ തട്ടി കൊണ്ട് പോയി ആക്രമിച്ചത്.