Sunday, May 5, 2024
keralaNews

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ലോകരാജ്യങ്ങള്‍ക്കായുള്ള കൊറോണ വാക്സിന്‍ കയറ്റുമതി തുടര്‍ന്ന് ഇന്ത്യ. രാജ്യത്ത് നിന്നും നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്സിന്‍ കയറ്റി അയക്കും.കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യ കൊറോണ വാക്സിന്‍ കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്നലെ വാക്സിനുകള്‍ കയറ്റുമതി ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും.കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി നേപ്പാളിനും, ബംഗ്ലാദേശിനും അവശ്യസാധനങ്ങള്‍ ഇന്ത്യ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിരോധ വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ തയ്യാറായാല്‍ ലോകരാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.