Wednesday, May 15, 2024
EntertainmentkeralaNews

ഉണ്ണി മുകുന്ദന്‍ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വേറിട്ട സമ്മാന പദ്ധതിയുമായി അണിയറക്കാര്‍.

കൊച്ചി: ഉണ്ണി മുകുന്ദന്‍ ചിത്രമായ മേപ്പടിയാന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വേറിട്ട സമ്മാന പദ്ധതിയുമായി അണിയറക്കാര്‍.സിനിമ തിയറ്ററിലെത്തി കാണുന്ന 111 പേര്‍ക്ക് ഡയമണ്ട് റിങ്ങുകള്‍ സമ്മാനമായി നല്‍കും.സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് മേപ്പടിയാന്‍ -ചുങ്കത്ത് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കാണ് ഈ ഭാഗ്യം ലഭിക്കുന്നത്. ചിത്രം റിലീസ് ചെയ്യുന്ന തിയറ്ററുകളില്‍ ഒരുക്കിയിട്ടുളള മേപ്പടിയാന്‍- ചുങ്കത്ത് സെല്‍ഫി കൗണ്ടറില്‍ നിന്ന് സെല്‍ഫി എടുക്കണം. പിന്നീട് ഈ സെല്‍ഫിയോടൊപ്പം മേപ്പടിയാനെകുറിച്ചുള്ള നാലുവരിയില്‍ കൂടാത്ത റിവ്യൂ മേപ്പടിയാന്‍ ചുങ്കത്ത് ഡയമണ്ട് കോണ്ടസ്റ്റ് എന്ന ഹാഷ് ടാഗിനൊപ്പം ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കു വയ്ക്കണം.ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 111 പേര്‍ക്കാണ് ഡയമണ്ട് റിംഗ് ലഭിക്കുക. ഒരു തിയേറ്ററില്‍ നിന്നും ഒരു ഭാഗ്യശാലിക്കായിരിക്കും സമ്മാനം ലഭിക്കുക. 14 നാണ് തീയേറ്ററുകളില്‍ മേപ്പടിയാന്‍ റിലീസ് ചെയ്യുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന മേപ്പടിയാന്റെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്സാണ് വിതരണം.മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രം തിയറ്ററിലെത്തുന്നത്.