Friday, May 3, 2024
keralaNewsworld

യുക്രെയ്നില്‍ നിന്നുളള ആദ്യ വിമാനം മുംബൈയിലെത്തി

ന്യൂഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആദ്യ സംഘം മുംബൈയിലെത്തി. 219 യാത്രക്കാരുമായി ബുക്കാറെസ്റ്റില്‍ നിന്നും പുറപ്പെട്ട വിമാനമാണ് മുംബൈയിലെത്തിയത്. ആദ്യ സംഘത്തില്‍ മുപ്പതിലധികം മലയാളികളുണ്ട്. എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്.

ബുക്കാറെസ്റ്റില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം രാത്രി 1.30ഓടെ ഡല്‍ഹിയില്‍ എത്തും. രണ്ടാം സംഘത്തില്‍ 17 മലയാളികളാണുള്ളത്. ഇവര്‍ക്ക് വേണ്ട വെള്ളവും ഭക്ഷണവും എംബസി അധികൃതര്‍ വിതരണം ചെയ്തിരുന്നു. മുംബൈയിലെത്തിയ ആദ്യ സംഘത്തെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സ്വീകരിച്ചു.