Tuesday, May 7, 2024
keralaNewspolitics

ജനങ്ങള്‍ക്ക് സമാധാനവും സമൃദ്ധിയും നല്‍കാന്‍് കഴിയട്ടെ; തമിഴ്നാട് മുഖ്യമന്ത്രി

രണ്ടാമൂഴം ലഭിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയന് ആശംസകളുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി ആശംസകള്‍ അറിയിച്ച എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയെ ‘എന്റെ സഹോദരന്‍’ എന്നാണ് വിശേഷിപ്പിച്ചത്.
തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ സ്ഥിരോത്സാഹത്തിലൂടെയും സാമൂഹികമായ തുല്യതയും സമൃദ്ധിയും സമാധാനവും ജനങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കട്ടെ എന്നും തമിഴ്നാട് മുഖ്യമന്ത്രി ആശംസിക്കുന്നു.                                മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും അധികാരമേറ്റ പിണറായി വിജയന് അഭിനന്ദനങ്ങള്‍’ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചത്. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് ഇരുപത് മന്ത്രിമാര്‍ക്കും സത്യാവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രാജ്ഭവനില്‍ ഗവര്‍ണര്‍ ചായ സല്‍ക്കാരം നല്‍കി.