Friday, May 10, 2024
EntertainmentkeralaNews

ബിജു മേനോനും മഞ്ജുവാര്യരും ഒന്നിക്കുന്ന ലളിതം സുന്ദരം റിലീസിന്

ഇരുപതുവര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജു വാര്യര്‍ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്ന ചിത്രം ‘ലളിതം സുന്ദരം’ എന്ന ചിത്രം ഒടിടി റിലീസിന്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ലളിതം സുന്ദരം’ എന്ന ചിത്രം ഒടിടി റിലീസിന്. മഞ്ജുവാര്യര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ബിജുമേനോനും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മഞ്ജു വാര്യര്‍, ബിജു മേനോന്‍, സൈജു കുറുപ്പ്, ദീപ്തി സതി, തുടങ്ങിയവരുടെ കഥാപാത്രങ്ങളെ പോസ്റ്ററില്‍ അവതരിപ്പിച്ചിട്ടുണ്ട്. സെഞ്ചുറിയുടെ

സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.