Friday, May 3, 2024
keralaNews

മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് കുറഞ്ഞു

കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞതിന് പിന്നാലെ മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളില്‍ ജലനിരപ്പ് താഴുന്നു. ഇന്നലെ വൈകിട്ട് 5ന് ലഭിച്ച കണക്ക് പ്രകാരം മുല്ലപ്പെരിയാറില്‍ 136.05 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ ദിവസം ഇത് 136.5 വരെ എത്തിയിരുന്നു. നിലവില്‍ സെക്കന്റില്‍ 912 ഘനയടി വെള്ളം ഒഴുകിയെത്തുമ്‌ബോള്‍ തമിഴ്‌നാട് 1867 ഘനയടി വീതമാണ് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്.

 ഇടുക്കി സംഭരണിയിലെ ജലനിരപ്പ് ഉയരുന്നതും സാവധാനമായി. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2371.64 അടിയാണ്, 65.63%. കഴിഞ്ഞ ദിവസം 2371.68 അടി എത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 0.74 സെ.മീ. മഴ പദ്ധതി പ്രദേശത്ത് കിട്ടിയപ്പോള്‍ 16.293 മില്യണ്‍ യൂണിറ്റ് വൈദ്യതി നിര്‍മിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ജൂലൈയില്‍ 680.844 മില്യണിനുള്ള വെള്ളമാണ് ഇത്തരത്തില്‍ ആകെ ഒഴുകി എത്തിയത്. 16.802 മില്യണ്‍ യൂണിറ്റായിരുന്നു മൂലമറ്റത്തെ ഭൂകര്‍ഭ നിലയത്തിലെ ഉത്പാദനം. 2383.53 അടിയാണ് ഈ മാസം പത്ത് വരെയുള്ള അപ്പര്‍ റൂള്‍ ലെവല്‍.