Saturday, April 27, 2024
keralaLocal NewsNews

ശബരിമല തീര്‍ത്ഥാടനം;എരുമേലിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് മുന്‍കരുതല്‍ എടുക്കും:ജില്ലാ പോലീസ് മേധാവി.

 

  • 144 പിന്‍വലിച്ചു .
  • പേട്ടതുള്ളലിന് അഞ്ച് പേര്‍ മാത്രം .

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്ക് മുന്‍കരുതലുകള്‍ എടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ഐ എ എസ് പറഞ്ഞു. എരുമേലിയില്‍ പോലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നലെ തമിഴ്‌നാട് കാഞ്ചീപുരത്ത് നിന്നും വന്ന തീര്‍ഥാടക സംഘത്തിലെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എരുമേലിയില്‍ നിന്നും പമ്പയിലേക്ക് പോയ തീര്‍ഥാടകരില്‍ നിലയ്ക്കലില്‍ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.തീര്‍ഥാടകരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചാണ് കടത്തിവിടുന്നത്.ഇതില്‍ ചില സുരക്ഷ വീഴ്ചയും ഉണ്ട്.എന്നാലും മുഴുവന്‍ തീര്‍ഥാടകരുടേയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നവരുടെ സുരക്ഷയും പ്രധാനമാണ്.ഇവര്‍ക്കും സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ കുമളിയില്‍ പരിശോധന സംവിധാനം ഒരുക്കിയിട്ടുണ്ട്.മറ്റു സ്ഥലങ്ങളില്‍ ആവശ്യം വന്നാല്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച 144 നിയമത്തില്‍ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയില്‍ 144 പിന്‍വലിച്ചെങ്കിലും പേട്ടതുള്ളലിന് പരമാവധി അഞ്ചുപേര്‍ മാത്രമേ പങ്കെടുക്കാവുന്ന അദ്ദേഹം പറഞ്ഞു.ആരാധനാലയങ്ങളില്‍ കൂട്ടംകൂടി കയറാന്‍ പാടില്ല, ഉപയോഗിച്ച സാധനങ്ങള്‍ തിരികെ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല.വിരി – പാചകം അടക്കം ചെയ്യാന്‍ പാടില്ലെന്നും ഇത്തവണ പോലീസിന്റെ സേവനം പകുതിയായി കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.