Friday, May 10, 2024
keralaNews

മുട്ടില്‍ വനംകൊള്ള ; ഇഡിയും അന്വേഷിക്കും

മുട്ടില്‍ വനംകൊള്ള കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. പ്രാഥമിക അന്വേഷണമാണ് നടത്തുന്നത്. ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. വനംകൊള്ളയില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നും ഇഡി പരിശോധിക്കും.ഉദ്യോഗസ്ഥര്‍ സമീപകാലത്തായി നടത്തിയ പണമിടപാടുകള്‍ പരിശോധിക്കും. ഇ ഡി കോഴിക്കോട് യൂണിറ്റാണ് അന്വേഷിക്കുന്നത്.

എന്നാല്‍ വലിയ തോതില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് കൊള്ളനടത്തിയതെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.അതേസമയം മുട്ടില്‍ മരംകൊള്ളകേസുകളുടെ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് അന്വേഷണ ഉദ്യോസ്ഥന്‍ എം കെ സമീര്‍ പറഞ്ഞു. പ്രധാന പ്രതികളൊഴികെയുള്ള ഭൂരിപക്ഷം പ്രതികളേയും ചോദ്യം ചെയ്ത് കഴിഞ്ഞു.പ്രതികളുടെ അറസ്റ്റ് തടഞ്ഞത് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രധാന പ്രതികളായ റോജി, ആന്റോ, ജോസുകുട്ടി എന്നിവര്‍ ഒളിവിലാണെന്നും എം കെ സമീര്‍ പറഞ്ഞു.