Saturday, May 4, 2024
indiakeralaNews

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂര്‍ പിടിയിലായി

കൊലപാതകം ഉള്‍പ്പെടെ 35 കേസുകളില്‍ പ്രതിയും, പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന ഭീഷണിപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടയുമായ
ഹരീഷ് കാട്ടൂര്‍ പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആര്‍ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഓപ്പറേഷന്‍ കോളാറിന്റെ ഭാഗമായി നാലു ദിവസം മുന്‍പാണ് ഹരീഷിനെ പിടികൂടാന്‍ പ്രത്യേക സംഘം കര്‍ണാടകത്തിലേക്ക് പോയത്. മുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. മഫ്തിയില്‍ എത്തിയ പോലീസ് സംഘമാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.                                                                                                       തന്നെ തേടി പൊലീസ് എത്തിയാല്‍ അവരുടെ കഥ കഴിക്കുമെന്ന് ഭീഷണിയുമായി വാളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം വാട്‌സ് ആപ്പില്‍ ഇയാള്‍ സുഹൃത്തുക്കള്‍ക്കക്ക് അയച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഹരീഷ് ഒളിവില്‍ പോയത്. തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കര്‍ണ്ണാടകത്തിലുമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഒളിവിലും കഞ്ചാവ് വില്‍പ്പന തുടര്‍ന്നു. അപ്രതീക്ഷിതമായി എത്തിയ പൊലീസ് സംഘത്ത കണ്ട് ഇരുട്ടു മുറിയിലേക്ക് ഓടി ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് വിരിച്ച വലയില്‍ വീണു. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.