Tuesday, May 21, 2024
keralaNews

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 6148 കോവിഡ് മരണം.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 6148 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. കോവിഡ് മരണത്തിന്റെ കണക്കുകള്‍ ബിഹാര്‍ പരിഷ്‌കരിച്ചതിനു പിന്നാലെയാണ് മരണനിരക്ക് വലിയ തോതില്‍ ഉയരുന്നത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 3,59,676 ആയി.24 മണിക്കൂറില്‍ 94,052 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,91,83,121 ആയി. 11,67,952 സജീവ രോഗികളാണ് രാജ്യത്തുള്ളത്.1,51,367 പേര്‍ 24 മണിക്കൂറില്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,76,55,493 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയും അറിയിച്ചു.