Saturday, April 27, 2024
keralaNews

എരുമേലിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്  നാളെ  

എരുമേലി: ഐ എൻ റ്റി യു സി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുഞ്ഞാർ റീജണൽ കമ്മറ്റിയുടെയും തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്വാലിറ്റി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ എരുമേലിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്  നാളെ (30/7) നടക്കും. ശനിയാഴ്ച രാവിലെ 9 മണി മുതൽ  ഉച്ച കഴിഞ്ഞ് 3 മണി വരെ  എരുമേലി ദേവസ്വം ബോർഡ് ഹൈസ്കൂളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ്  പത്തനംതിട്ട എം പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ റീജണൽ കമ്മറ്റി പ്രസിഡന്റും എരുമേലി ടൗൺ വാർഡംഗവുമായ നാസർ പനച്ചി അധ്യക്ഷത വഹിക്കും.
ഐ എൻ റ്റി യു സി ജില്ല പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ആമുഖ പ്രഭാഷണം നടത്തും. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എ സലീം മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും. ആധുനിക സൗകര്യങ്ങളോടുകുടി  നടക്കുന്ന ക്യാമ്പിൽ 11 സ്പെഷ്വാലിറ്റി വിഭാഗങ്ങളുടെ സേവനം സൗജന്യമായാണ് നടത്തുന്നതെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപറയുന്ന കേന്ദ്രങ്ങളിലോ നേരിട്ടോ ഫോൺ മുഖേനയോ വാട്സാപ്പിലൂടെയോ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
. നാസർ പനച്ചി, ടൗൺ വാർഡ് മെമ്പർ  9446123564
.  ഇ.ജെ. ബിനോയ് ഇലവുങ്കൽ, തുമരംപാറ വാർഡ് മെമ്പർ  8086456269