Sunday, April 28, 2024
Local NewsNews

മുക്കൂട്ടുതറയില്‍ പഴകിയ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിച്ചു

എരുമേലി: എരുമേലി ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ എരുമേലി മുക്കൂട്ടുതറയില്‍ ലൈസന്‍സ് ,ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന കോള്‍ഡ് സ്റ്റോറേജില്‍ നിന്നും 8 കിലോയോളം ചീഞ്ഞ ഇറച്ചി പിടിച്ചെടുത്ത് നശിപ്പിക്കുകയും പൊതുജനാരോഗ്യത്തിന് ഹാനികരമായി പ്രവര്‍ത്തിച്ച സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു. ടി പ്രദേശത്ത് ഒരു ലാബില്‍ കാലാവധി തീര്‍ന്ന റീ ഏജന്‍സ് ഉപയോഗിച്ച് പരിശോധകള്‍ നടത്തുന്നതായി ബോദ്ധ്യപ്പെട്ടു.പരിശോധനകളില്‍ പുകയില നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 49 കടകളില്‍ നിന്നും 9800 രൂപ ഫൈന്‍ ഈടാക്കി പൊതുജനാരോഗ്യത്തിന് ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയ 44 കടകള്‍ക്ക് നോട്ടീസ് നല്‍കി. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വിജയന്‍ എം, എരുമേലി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി കറുകത്ര, കാഞ്ഞിരപ്പള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, മുണ്ടക്കയം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലേഖ, മണിമല ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി 25 ഓളം ജൂനി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനകളില്‍ പങ്കെടുത്തു.