Monday, May 13, 2024
keralaNews

എരുമേലിയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന

എരുമേലിയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങളുടെ പരിശോധന നടക്കുന്നു.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് പ്രധാന ഇടത്താവളങ്ങളിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ലാബിന്റെ പരിശോധന നടക്കുന്നത്.മുന്‍വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടന സമയത്താണ് ലാബിന്റെ പ്രവര്‍ത്തനം ഉണ്ടായിരുന്നത്.ശബരിമല തീര്‍ത്ഥാടന മൂന്നേരുക്കത്തിന്റെ ഭാഗമായി  കഴിഞ്ഞ പത്താം തിയതി ആരംഭിച്ച താല്ക്കാലിക മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തനം നാളെയും(15/12)എരുമേലിയില്‍ ഉണ്ടാവും.ഭക്ഷ്യ സുരക്ഷ വകുപ്പ് കോട്ടയം ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ പി ഉണ്ണികൃഷ്ണന്‍നായര്‍ മൊബൈല്‍ ലാബിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു.ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസര്‍മാരായ ഷെറിന്‍ സാറാ ജോര്‍ജ് പൂഞ്ഞാര്‍,യമുന കുര്യന്‍ പാല, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശ്രീല വി ബി ലാബ് അസിസ്റ്റന്റ് ജിതിന്‍ ജി.ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് എരുമേലിയില്‍ ഭക്ഷണസാധനങ്ങള്‍ പരിശോധന നടക്കുന്നത്.കുടിവെള്ളം,പാല്‍,എണ്ണ,മറ്റ് ഭക്ഷ്യസാധനങ്ങള്‍ എന്നിവയാണ് മൊബൈല്‍ ലാബില്‍ പരിശോധിക്കുന്നതെന്നും ഇതിനോടകം നൂറോളം സാമ്പിളുകള്‍ പരിശോധിച്ചതായും ഇവര്‍ പറഞ്ഞു .