Saturday, May 4, 2024
indiaNews

മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി.

മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി. ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷനായ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് സാഹ രാജ്യസഭാ എംപിയായി ചുമതലയേറ്റത്.
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയായിരുന്നു ബിപ്ലവ് കുമാര്‍ ദേവിന്റെ അപ്രതീക്ഷിത രാജി. ഗവര്‍ണറുമായി രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്.