Monday, May 13, 2024
Local NewsNews

എരുമേലി കൃഷി ഭവനില്‍ തെങ്ങിന്‍ തൈകള്‍

എരുമേലി കൃഷി വകുപ്പിന്റെ നാളികേര വികസന പദ്ധതിയില്‍ വളരെ ഗുണമേന്മയുള്ള വെസ്റ്റ് കോസ്റ്റ് ടോള്‍, കുള്ളന്‍, ടി ഃ ഡി (ഹൈബ്രിഡ് ) എന്നീ ഇനം തെങ്ങിന്‍ തൈകള്‍ 50% സബ്സിഡിയില്‍ വിതരണത്തിനായി കൃഷി ഭവനില്‍ എത്തിയിട്ടുണ്ട്. വെസ്റ്റ് കോസ്റ്റ് ടോള്‍, കുള്ളന്‍ എന്നീ ഇനങ്ങള്‍ ?50 രൂപ നിരക്കിലും ടി ഃ ഡി (ഹൈബ്രിഡ് ) ഇനം 125/ രൂപ നിരക്കിലും ആണ് കര്‍ഷകര്‍ക്ക് ലഭിക്കുക ആവശ്യമുള്ള കര്‍ഷകര്‍ കരം അടച്ച രസീത് ആധാര്‍ എന്നിവയുടെ കോപ്പികളുമായി കൃഷി ഭവനില്‍ എത്തേണ്ടതാണ്.