Saturday, April 27, 2024
indiaNewspolitics

കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയും ബിജെപിയില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും – മുന്‍ എംപിയും പ്രമുഖ വ്യവസായിയുമായ നവീന്‍ ജിന്‍ഡാള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവടെയാണ് അംഗത്വം നല്‍കി സ്വീകരിച്ചത്. ജിന്‍ഡാല്‍ സ്റ്റില്‍ ആന്‍ഡ് പവര്‍ ലിമിറ്റഡിന്റെ ചെയര്‍മാനാണ് നവീന്‍ ജിന്‍ഡാള്‍. പത്ത് വര്‍ഷത്തോളം കുരുക്ഷേത്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായിരുന്നു. 2004ലും 2009ലും കുരുക്ഷേത്രയെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ ജിന്‍ഡാള്‍ 2014ല്‍ പരാജയപ്പെട്ടിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുരുക്ഷേത്രയെ പ്രതിനിധീകരിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജിന്‍ഡാള്‍ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.