Wednesday, May 8, 2024
keralaNews

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട വനിത അന്തേവാസിയെ പിടികൂടി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട വനിതാ അന്തേവാസിയെ പിടികൂടി.

മലപ്പുറത്തുനിന്നാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാര്‍ഡ് അഞ്ചില്‍ നിന്നാണ് വനിതാ അന്തേവാസി , ഭിത്തി വെള്ളം ഉപയോഗിച്ച് കുതിര്‍ത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്ന് രക്ഷപ്പെട്ടത്. മറ്റൊരു പുരുഷ അന്തേവാസിയും രക്ഷപ്പെട്ടിരുന്നു. കൊലപാതകത്തില്‍ ആരോഗ്യ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു വീണ്ടും സുരക്ഷാ വീഴ്ച.