Wednesday, May 1, 2024
indiaNews

പെട്രോള്‍ ലിറ്ററിന് 25 രൂപ കുറച്ച്

റാഞ്ചി: ഒറ്റയടിക്ക് പെട്രോളിന് 25 രൂപയുടെ കുറവ് വരുത്തുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജാര്‍ഖണ്ഡ്. ഇരുചക്ര യാത്രക്കാര്‍ക്കാണ് സത്യത്തില്‍ ഇവിടെ ലോട്ടറിയടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ജനുവരി 26 മുതല്‍ ഇരുചക്രയാത്രക്കാര്‍ക്ക് പെട്രോള്‍ വിലയില്‍ ഇരുപത്തിയഞ്ച് രൂപയുടെ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.