Saturday, May 18, 2024
keralaNews

ബാബു ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു

പാലക്കാട്. മലമ്പുഴ ചെറാട് മലയില്‍ കുടങ്ങിയ ബാബു ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു.

വനത്തില്‍ അതിക്രമിച്ച് പ്രവേശിച്ചതിന് കേസ്. ചെറാട് മലയിലേക്ക് അനധികൃതമായി ആളുകള്‍ കയറിയാല്‍ കര്‍ശന നടപടിയെന്ന് റവന്യൂമന്ത്രി കെ.രാജന്‍. നിയന്ത്രണവും നിരീക്ഷണവും ഉറപ്പാക്കാന്‍ ജില്ലാ കലക്ടറെ കണ്‍വീനറാക്കി സമിതി രൂപീകരിക്കും.

ബാബുവിന് ലഭ്യമായ ഇളവുകള്‍ ഇനി മറ്റാര്‍ക്കും നല്‍കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രനും പറഞ്ഞു. ചെറാട് മേഖലയില്‍ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിമാര്‍ കലക്ടറെ ചുമതലപ്പെടുത്തി.