Wednesday, May 15, 2024
Astrology

ഗായത്രിമന്ത്രത്തിന്റെ പ്രാധാന്യം

ഗായത്രിമന്ത്രത്തിന്റെ പ്രാധാന്യം

ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്

രീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വേകുന്ന ഗായത്രിമന്ത്രം സകല മന്ത്രങ്ങളുടെയും മാതാവായിട്ടാണ് കാണുന്നത്. അതിരാവിലെ മന്ത്രം ജപിക്കുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വ്വ് നല്‍കും നമ്മളില്‍ ഉറങ്ങി കിടക്കുന്ന നമ്മളെ തന്നെ ഉത്തേജിപ്പിക്കാന്‍ ഗായത്രി മന്ത്രത്തിന് സാധിക്കും.

രുപത്തിനാല് അക്ഷരങ്ങളിലായി ഗായത്രീ ഛന്ദസ്സിലാണ് ഗായത്രിമന്ത്രം എഴുതപ്പെട്ടിരിക്കുന്നത്. ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത് എന്നതാണ് ഗായത്രി എന്ന വാക്കിന്റെ അര്‍ത്ഥം. സാവിത്രി എന്നുകൂടി ഗായത്രി മന്ത്രത്തിന് പേരുണ്ട്. രാവിലെയും വൈകിട്ടുമാണ് ഗായത്രിമന്ത്രം ജപിക്കേണ്ടത്. കുലത്തിന്റേയോ ജാതിയുടെയോ വേര്‍തിരിവില്ലാതെ ആര്‍ക്കും ജപിക്കാവുന്ന മന്ത്രമാണ് ഗായത്രി മന്ത്രം. ഇത് നിത്യവും ജപിക്കുന്നതിലൂടെ അണിമ, മഹിമ, ലഘിമ, ഗരിമ, ഈശിത്വം, വശിത്വം, പ്രാപ്തി, പ്രകാശ്യം എന്നീ അഷ്ടസിദ്ധികള്‍ നമ്മുക്ക് ലഭിക്കുമെന്നാണ് വിശ്വാസം.

 

കിഴക്കുഭാഗത്തിന് അഭിമുഖമായി ഇരുന്നു വേണം ഗായത്രിമന്ത്രം ജപിക്കേണ്ടത്. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ തന്നെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നതാണ് പ്രാര്‍ത്ഥനയുടെ സാരം. വിശ്വാമിത്ര മഹര്‍ഷിയാണ് ഗായത്രി മന്ത്രത്തിന്റെ സൃഷ്ടാവ്.

1008 ചുവന്ന മലര്‍കളാല്‍ ഗായത്രി ഹോമം ചെയ്താല്‍ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയില്‍ നിന്ന് ജപിച്ചാല്‍ സര്‍വ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വര്‍ഷം ജപിച്ചാല്‍ ത്രികാലജ്ജാനം സിദ്ധിക്കും. രണ്ട് വര്‍ഷം ജപിച്ചാല്‍ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വര്‍ഷം ജപിച്ചാല്‍ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി ഉണ്ടാകും. നാല് വര്‍ഷം ജപിച്ചാല്‍ ദേവജന്മം ലഭിക്കും.അഞ്ച് വര്‍ഷം ജപിച്ചാല്‍ ഇന്ദ്രനാവാം. ആറുവര്‍ഷം ജപിച്ചാല്‍ ബ്രഹ്‌മലോകവാസം ലഭിക്കും. ഏഴുവര്‍ഷം ജപിച്ചാല്‍ സൂര്യമണ്ഡലത്തില്‍ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നിങ്ങനെയാണ് വിശ്വാസം.