Thursday, May 2, 2024
keralaNews

മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. നാലുപേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവന്‍ തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്റ് ഇ.പ്രശാന്ത് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യണം. മുന്‍ ഡി.സി.സി പ്രസിഡന്റ് യു.രാജീവന്‍ പരസ്യമായി ഖേദം പ്രകടിപ്പിക്കണം. ഫറോക്ക് ബ്ലോക്ക് പ്രസിഡന്റ് കെ.സുരേഷിന് പരസ്യ താക്കീത് നല്‍കണമെന്നും റിപ്പോര്‍ട്ട്.