Tuesday, May 7, 2024
keralaNews

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു

തൃശ്ശൂര്‍: ചിമ്മിനിയില്‍ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന ആദിവാസി വയോധിക മരിച്ചു.നടാംപാടം കള്ളിച്ചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഒരുമാസം മുന്‍പ്  നായയുടെ കടിയേറ്റെങ്കിലും മൂന്നു ദിവസം മുമ്പാണ്  തൃശ്ശൂര്‍  മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് എത്തിയത്. ഗുരുതരാവസ്ഥയിലായ  എം 6 യൂനിറ്റില്‍ ചികിത്സയിലായിരുന്നു. നില വഷളായതോടെ ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.