Friday, April 19, 2024
keralaNews

ഇടുക്കി ഡാം തുറന്നു.

ഇടുക്കി ഡാം തുറന്നു. ഇടുക്കി അണക്കെട്ട് രാവിലെ 10 ന് തുറന്നു.ഒരു ഷട്ടര്‍ 40 സെ.മീ ഉയര്‍ത്തി. പെരിയാര്‍ തീരത്തും ചെറുതോണിയിലും ജാഗ്രതാ നിര്‍ദേശം. ഇടുക്കി കല്ലാര്‍ അണക്കെട്ട് രാത്രി തുറന്നു. മഴ കനക്കുമെന്ന് മുന്നറിയിപ്പ്, ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട്. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്നും, നിയന്ത്രണ വിധേയമാണെന്നും കെ.എസ്.ഇ.ബി വിലയിരുത്തുന്നു. ഹൈറേഞ്ച് മേഖലയില്‍ വ്യാപക മഴ ലഭിച്ചു. അഞ്ചുരുളി ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇടുക്കി കല്ലാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം തുറന്നു. കല്ലാര്‍ പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.