Thursday, May 2, 2024
keralaNews

മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന ഏക മകന്‍ ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍.

മാതാപിതാക്കള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മനോവിഷമത്തിലായിരുന്ന 17 കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.ആറളം ഫാം തൊഴിലാളികളായ കൂട്ടായി-ഷൈല ദമ്പതികളുടെ ഏക മകന്‍ ജിത്തുവിനെയാണ് ബന്ധുവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആറളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലെത്തിച്ചു.ജിത്തുവിന്റെ മാതാപിതാക്കള്‍ കോവിഡ് ബാധിതരായി ചികിത്സയിലായിരുന്നുതിന്റെ മന:പ്രയാസം കുട്ടിക്ക് ഉണ്ടായിരുന്നതായി പോ ലിസ് അന്വേഷണത്തില്‍ സംശയിക്കുന്നു.