Monday, April 29, 2024
keralaNews

മലപ്പുറത്ത് മൂന്നുവയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു.

മലപ്പുറം: മൂന്നുവയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു.വളാഞ്ചേരി ആതവനാട് കഞ്ഞിപ്പുരയിലെ പല്ലിക്കാട്ടില്‍ നവാസിന്റേയും നിഷ്മ സിജിലിയുടേയും മകന്‍ ഹനീനാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
വീട്ടുകാരുടെ കരച്ചില്‍ കേട്ട് സമീപവാസികളെത്തിയാണ് കുട്ടിയെ കിണറ്റില്‍ നിന്നും പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കഞ്ഞിപ്പുര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.