Monday, April 29, 2024
keralaNews

കോട്ടയം ജില്ലയില്‍ 1806 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 1806 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1799 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ഏഴു പേര്‍ രോഗബാധിതരായി. പുതിയതായി 7643 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 23.62 ശതമാനമാണ്.രോഗം ബാധിച്ചവരില്‍ 844 പുരുഷന്‍മാരും 744 സ്ത്രീകളും 218 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 317 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.2461 പേര്‍ രോഗമുക്തരായി. 16232 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 159686 പേര്‍ കോവിഡ് ബാധിതരായി. 142505 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60121 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.