Saturday, May 4, 2024
keralaNewspolitics

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാവ്‌ കോളനി സന്ദര്‍ശിച്ചിട്ടില്ലെന്ന് പി വി അന്‍വര്‍

മലപ്പുറം നിലമ്പൂര്‍ മുണ്ടേരി അപ്പന്‍കാവ്‌ കോളനി സന്ദര്‍ശിച്ചിട്ടില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. പ്രദേശത്ത് എത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണെന്ന് പി വി അന്‍വര്‍ പറഞ്ഞു. ആര്യാടന്റെ തട്ടകമാണെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയെന്നും എംഎല്‍എ ആരോപിച്ചു. യുഡിഎഫ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തുവെന്നും കൈയേറ്റത്തില്‍ എംഎല്‍എ ആക്രമണത്തില്‍ ഗണ്‍മാന് പരിക്ക്  പറ്റിയെന്നും എംഎല്‍എ പറഞ്ഞു. യുഡിഎഫ് ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും മദ്യവും പണവും നല്‍കി സ്വാധീനിക്കുന്നത് യുഡിഎഫ് ശൈലിയാണെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.