Tuesday, May 14, 2024
Local NewsNews

എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് കൊടിയേറി

എരുമേലി: പത്ത് ദിവസനീണ്ടുനില്‍ക്കുന്ന എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ തിരുവുത്സവത്തിന് ശനിയാഴ്ച ഫെബ്രുവരി- 17 ന്  കൊടിയേറി.  വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി താഴ്മണ്‍ മഠം ബ്രഹ്‌മശ്രീ കണ്ഠരര് രാജീവരരുടെ പ്രതിനിധി ശംഭു നമ്പൂതിരി മുഖ്യ കാര്‍മ്മികത്വത്തിലും – ക്ഷേത്രം മേല്‍ശാന്തി പി കെ വിനോദ് , കീഴ് ശാന്തി എവി ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊടിയേറ്റിയത് .

26 ന് തിങ്കളാഴ്ച ആറാട്ടോടുകൂടി ഉത്സവം സമാപിക്കും. ദേവസ്വം ബോര്‍ഡ് മുണ്ടക്കയം അസി. ദേവസ്വം കമ്മീഷണര്‍ ജി. ഗോപകുമാര്‍, എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ നായര്‍ എം വി, എന്നിവര്‍ സംബന്ധിച്ചു. കൊടിയേറ്റിനോടനുബന്ധിച്ച് ചിറക്കടവ് ശിവപാര്‍വ്വതി സംഘം അവതരിപ്പിച്ച തിരുവാതിരയും, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം സജികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചാക്യാര്‍ കൂത്തും, വാഴക്കാലക്കര അയ്യപ്പ ഭക്തജന സംഘം വഴിപാടായി കണ്ണന്റെ നേതൃത്വത്തില്‍ നടത്തിയ മ്യൂസിക്കല്‍ ഫ്യൂഷനും ശ്രദ്ധേയമായി.                                                 

നാളെ മുതല്‍ നടക്കുന്ന പരിപാടികള്‍

രണ്ടാം നാള്‍ : 18 ഞായര്‍
ഉത്സവ പ്രത്യേക പൂജകള്‍ക്ക് പുറമേ
രാവിലെ 8 മണിക്ക്
വൈകിട്ട് 6.30 ന് കാഴ്ച ശ്രീബലി , 7.30 ന് തിരുവാതിര.
മൂന്നാള്‍ നാള്‍ : 19 തിങ്കള്‍
വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 7.30 ന് അയ്യപ്പ ഭക്തിഗാനങ്ങള്‍ ,
9 ന് വിളക്ക് .
നാലാം നാള്‍ : 20 ചൊവ്വ
രാവിലെ 10.30 ന് കലശാഭിഷേകം.
വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി, 8.30 ന് നൃത്തനൃത്യങ്ങള്‍.
9 ന് വിളക്ക് .
അഞ്ചാം നാള്‍ : 21 ബുധന്‍
10.30 ന് കലശാഭിഷേകം.
വൈകിട്ട് 5.30 ന് കാഴ്ച ശ്രീബലി,
5.45 ഭഗവതി സേവ .
7 മണിക്ക് പുല്ലാങ്കുഴല്‍ കച്ചേരി,
8 മണിക്ക് ഭക്തിഗാനസുധ,
9 ന് വിളക്ക് .
ആറാം നാള്‍ : 22 വ്യാഴം
രാവിലെ 8 ന് ശ്രീബലി,
വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി,
6.45 ഭഗവതിസേവ,
7.30 ന് സംഗീത സദസ് ,
9 ന് വിളക്ക് .
ഏഴാം നാള്‍ : 23 വെള്ളി
രാവിലെ 11 മണിക്ക് ഉത്സവബലി
11.30 ന് ഉത്സവബലി ദര്‍ശനം. വൈകിട്ട് 7.30ന് നൃത്തനൃത്യങ്ങള്‍.
9 ന് വിളക്ക്
10 ന് നാടകം .
എട്ടാം നാള്‍ : 24 ശനി
11.30 ന് ഉത്സവ ബലി
12.30 ന് ഉത്സവബലി ദര്‍ശനം.
വൈകിട്ട് 7.30 ന് നൃത്തനൃത്യങ്ങള്‍ .
9 ന് വിളക്ക് .
ഒന്‍പതാം നാള്‍ : 25 ഞായറാഴ്ച ക്ഷേത്ര പരിപാടികള്‍ വഴിപാടായി നടത്തുന്നത് എരുമേലി എന്‍ എസ് എസ് 1312 നമ്പര്‍ കരയോഗം .
വൈകിട്ട് 4.30 ന് കാഴ്ച ശ്രീബലി, സേവ.
9, 30ന് നൃത്തനൃത്യങ്ങള്‍,
11.30 ന് ബാല.
12.30 ന് പള്ളി വേട്ട പുറപ്പാട് ,
1.30 ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ് .
പത്താം നാള്‍ : 26 തിങ്കള്‍
ആറാട്ട് :
രാവിലെ 7 മണിക്ക് പള്ളിക്കുറുപ്പ് ,
വൈകിട്ട് 4.30 ന് ആറാട്ട് പുറപ്പാട്, 6.15 ന് കൊരട്ടി ആറാട്ട് കടവില്‍ ആറാട്ട്,
6.30 ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്,
11 ന് കൊടിയിറക്ക്