Tuesday, May 21, 2024
keralaNews

കണ്ണൂര്‍ ഇരിക്കൂറില്‍ സ്‌കൂള്‍ അധ്യാപികയുടെ പോസ്റ്റല്‍ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി.

കണ്ണൂര്‍ ഇരിക്കൂറില്‍ സ്‌കൂള്‍ അധ്യാപികയുടെ പോസ്റ്റല്‍ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി. കാസര്‍കോട് ജോലി ചെയ്യുന്ന ലിന്റോയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പോസ്റ്റല്‍ ബാലറ്റ് വീട്ടിലെത്തിച്ച് ഒപ്പിട്ട് വാങ്ങിയ ശേഷം ഒരാള്‍ ഇത് തട്ടിപ്പറിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം പരിശോധിച്ച് വരികയാണെന്ന് ഇരിക്കൂര്‍ പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബമാണ് ഇവരുടേത്.