Thursday, May 2, 2024
keralaNewspolitics

ലൗ ജിഹാദ്; മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെതിരെ സിപിഎം പരസ്യശാസന

ലൗ ജിഹാദ് വിവാദ പ്രസ്താവനയില്‍ ജോര്‍ജ് എം തോമസ് തെറ്റ് ഏറ്റു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരസ്യ ശാസനെയെന്നും – ജാഗ്രത പാലിക്കണമെന്നും ജില്ലാ കമ്മറ്റി നിര്‍ദേശിച്ചു.

പാര്‍ട്ടി അംഗീകരിക്കാത്ത നിലപാടാണ് താന്‍ പറഞ്ഞത്. സംഭവത്തില്‍ വിവാദ പ്രസ്താവനയില്‍ ജോര്‍ജ് എം തോമസിനെതിരെ ജമാ അത്തെ ഇസ്ലാമി 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് വക്കില്‍ നോട്ടീസ് അയച്ചു.

ജോര്‍ജ് എം തോമസിന്റെ പ്രസ്താവനയെ തള്ളി സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു .ഇതിന് പിന്നാലെയാണ് മുന്‍ എംഎല്‍എ ക്കെതിരെ നടപടി ഉണ്ടായത്.

കേരളത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച് ഐഎസില്‍ റിക്രൂട്ട് ചെയ്യുന്ന സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു തിരുവനമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന്റെ പരാമര്‍ശം.

എന്നാല്‍ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് തനിക്ക് നാക്ക് പിഴവ് സംഭവിച്ചതാണെന്ന വിശദീകരണവുമായി ജോര്‍ജ് എം തോമസ് രംഗത്തെത്തിയിരുന്നു.

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാനും ഒന്നിച്ച് ജീവിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും ജോര്‍ജ് എം തോമസ് പറഞ്ഞു.