Thursday, May 2, 2024
educationindiaNewspolitics

മധ്യപ്രദേശ് സര്‍ക്കാര്‍ സവര്‍ക്കറെയും, ഭഗത് സിംഗിനെ കുറിച്ചുമുള്ള പാഠഭാഗങ്ങള്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തും

ഭോപ്പാല്‍: സംസ്ഥാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വിനായക് ദാമോദര്‍ സവര്‍ക്കറെക്കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്തി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. പരശുറാം, ഭഗത് സിംഗ് തുടങ്ങിയ മഹാപുരുഷന്മാരുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാരാണ് അറിയിച്ചത്. ഒപ്പം ഭഗവദ്ഗീതയും പാഠ്യവിഷയമാക്കിയിട്ടുണ്ട് . ഇന്ത്യയിലെ യഥാര്‍ത്ഥ വിപ്ലവകാരികളെ കുറിച്ച് കോണ്‍ഗ്രസ് പഠിപ്പിച്ചിട്ടില്ലെന്ന് മധ്യപ്രദേശ് സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു. യഥാര്‍ത്ഥ നായകന്മാരുടെ ജീവചരിത്രങ്ങള്‍ ഞങ്ങള്‍ ഉള്‍പ്പെടുത്തും. വീര്‍ സവര്‍ക്കര്‍, ഭഗവദ്ഗീത സന്ദേശ്, പരശുറാം, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു തുടങ്ങിയവരെ പുതിയ സിലബസില്‍ ഉള്‍പ്പെടുത്തും.- അദ്ദേഹം പറഞ്ഞു . ഒരു ജന്മത്തില്‍ രണ്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നമ്മുടെ മഹാനായ വിപ്ലവകാരികളില്‍ ഒരാളാണ് വീര്‍ സവര്‍ക്കറെന്ന് ഇന്ദര്‍ സിംഗ് പര്‍മര്‍ പറഞ്ഞു. 1857 ലെ കലാപത്തെ സ്വാതന്ത്ര്യ സമരമെന്ന് വിളിച്ച ആദ്യത്തെ എഴുത്തുകാരന്‍ അദ്ദേഹമാണ്, അല്ലാത്തപക്ഷം ആളുകള്‍ അതിനെ ഗദ്ദര്‍ എന്ന് വിളിക്കുമായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് വിദേശ അധിനിവേശക്കാര്‍ മഹത്തരമായി എഴുതിയിട്ടുണ്ട്. രാജ്യസ്‌നേഹികള്‍ മഹത്തരമായി എഴുതിയിട്ടില്ല.വീര്‍ സവര്‍ക്കറുടെ പുസ്തകം ഒരു സ്‌കൂളില്‍ വിതരണം ചെയ്തു. കമല്‍നാഥ് സര്‍ക്കാര്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യഥാര്‍ത്ഥത്തില്‍, നമ്മുടെ വിപ്ലവകാരികളെ കുറിച്ചുള്ള അറിവ് കുട്ടികളിലെത്തുന്നത് കോണ്‍ഗ്രസുകാര്‍ ആഗ്രഹിച്ചില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.