Monday, May 6, 2024
keralaNewspolitics

തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നേറ്റം

കൊച്ചി :തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിനായിരം കഴിഞ്ഞു.അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഉമ തോമസിന്റെ ഭൂരിപക്ഷം 11,413 വോട്ടായി ഉയര്‍ന്നു.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പി.ടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ല്‍ പി.ടിയുടെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.