Friday, March 29, 2024
keralaNews

പത്തനാപുരത്ത് ഡ്രൈവിങ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ചു; മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു.

പത്തനംതിട്ട പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍(എംവിഐ) എ.എസ്.വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവിങ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ കയറി പിടിച്ചെന്ന പരാതയിലാണ് വിനോദ് കുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പുതല അന്വേഷണവും ആരംഭിച്ചു.ഈ മാസം 19നാണ് സംഭവം. പെണ്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ് കുമാറിനെ സസ്‌പെന്‍ഡു ചെയ്തത്.